ക​ണ്ണൂ​ര്‍: ട്രെ​യി​ന്‍ യാ​ത്ര​ക്കി​ടെ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗു​ജ​റാ​ത്ത് തു​ള​സി​ദ​ര്‍ സ്വ​ദേ​ശി സ​യ്യി​ദ് ആ​രി​ഫ് ഹു​സൈ​ന്‍ ( 66) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ-​മം​ഗ​ലാ​പു​രം മെ​യി​ലി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു.

രാ​വി​ലെ ഒ​ന്പ​തോ​ടെ ട്രെ​യി​ന്‍ ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​പ്പം യാ​ത്ര​ചെ​യ്യു​ന്ന​യാ​ള്‍ മ​രി​ച്ച വി​വ​രം മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചെ​ന്നൈ​യി​ല്‍ നി​ന്ന് ക​യ​റി​യ ഇ​യാ​ള്‍ കാ​സ​ര്‍​ഗോ​ട്ടേ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ ടി​ക്ക​റ്റും ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു.