ജനസംഖ്യാ അനുപാതം കണക്കാക്കി സംവരണം വേണം: വിശ്വകർമ മഹാസഭ
1336955
Wednesday, September 20, 2023 7:17 AM IST
പയ്യാവൂർ: ജനസംഖ്യാ അനുപാതം കണക്കാക്കി സംവരണം വേണമെന്ന് അഖില കേരള വിശ്വകർമ ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂരിൽ നടന്ന വിശ്വകർമ ദിനാഘോഷ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
എകെവിഎംഎസ് സംസ്ഥാന കൗൺസിൽ അംഗം ശശികുമാർ ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, എം.ലക്ഷ്മണൻ ആചാരി, പി.പി.കുഞ്ഞിരാമൻ ഉദയവർമൻ മേലാചാരി, കെ.വി.നാരായണി, അനിത ശ്രീകുമാർ എന്നീ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി. വേണു അധ്യക്ഷത വഹിച്ചു, ഡോ.മാധവനാചാരി അഡ്വ.ബാബുരാജ്, മുത്തുകൃഷ്ണൻആചാരി, ശ്രീധരൻ ആചാരി വാരം എന്നിവർ പ്രഭാഷണങ്ങൾ നടത്തി.എംഎൽഎ സജീവ് ജോസഫിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.ജയിംസ് തുരുത്തേൽ, രജനി സുന്ദരൻ, സുലോചന ഹരിദാസ്, പുഷ്പലത, ദീപ പ്രദീപ്, പി.വി.രാമചന്ദ്രൻ, വി.എസ്.ദിലീപ്, ജില്ലാ സെക്രട്ടറി പി.എ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.