ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പ്: എംഎല്‍എ
1337490
Friday, September 22, 2023 3:31 AM IST
കേളകം: പൊതുമരാമത്ത് വകുപ്പാണ് ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയും, വിഷയം പല തവണ നിയമസഭയിലും ഉന്നയിച്ചതാണെന്നും വാർത്താ സമ്മേളന ത്തില്‍ എംഎൽഎ പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് ഉത്തരവ് ഇടാന്‍ അധികാരം ഇല്ലെന്നും അഭ്യഥിക്കാനും നിവേദനം നാൽകാനും മാത്രമേ സാധിക്കു.
പിഡബ്ല്യുഡിയുടെയും കെആര്‍എഫ്ബിയുടെയും ഉദ്യോഗസ്ഥരെ നിരവധി തവണ ഫോണില്‍ വിളിക്കുകയും നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തതാണ്.
ഇതെല്ലാം ചെയതിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എയാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് ഉത്തരവാദിയെന്ന് പറയുന്ന രാഷ്ട്രീയപ്രേരിത നയം ജനം തിരിച്ചറിയണമെന്നും എംഎല്‍എ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, സന്തോഷ് ജോസഫ്, വില്‍സണ്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരും പങ്കെടുത്തു.