മഹിളാ സേവാസംഘം വാർഷിക സമ്മേളനം
1337505
Friday, September 22, 2023 3:36 AM IST
ചെമ്പന്തൊട്ടി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടി ഇടവകയിൽ പ്രവർത്തിച്ചു വരുന്ന മഹിളാ സേവാസംഘം വാർഷിക സമ്മേളനം ടിഎസ്എസ്എസ് മേഖലാ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു.
ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
ചെമ്പേരി മേഖലാ സെക്രട്ടറി ജെസി തങ്കച്ചൻ, പ്രോഗ്രാം മാനേജർ ലിസി ജിജി, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എമിലിൻ, യൂണിറ്റ് പ്രസിഡന്റ് സാഹിത അബൂബക്കർ, സെക്രട്ടറി ലിസ ടോമി, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, മികച്ച അടുക്കളത്തോട്ടം അവാർഡ് ജേതാവ്, മികച്ച കർഷക വനിത എന്നിവരെ അനുമോദിച്ചു.