കർഷകരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം: കർഷക കോൺഗ്രസ്
1337733
Saturday, September 23, 2023 2:21 AM IST
കീഴ്പള്ളി: കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് കർഷകരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ച പുതിയങ്ങാടിയിലെ കൃഷിയിടം സന്ദർശിച്ച ശേഷം സംസാരിക്കുകായായിരന്നു അദ്ദേഹം.
കൊണ്ടുപറന്പിൽ സെബാസ്റ്റ്യനിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അഞ്ചേക്കറോളം സ്ഥലത്തെ മുത്താറി, ചാമ, കടല, നെല്ല് എന്നിവയും സെബാസ്റ്റ്യന്റെ തെങ്ങ്, വാഴ, കശുമാവ് എന്നിവയുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്കും നാശനഷ്ടം സംഭവിച്ച കർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു.
കർഷകോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഗസ്റ്റ്യൻ വേങ്ങക്കുന്നേൽ, ബൈജു ആറാഞ്ചേരി, സണ്ണി കുന്നത്തേട്ട്, സോമൻ ആറളം, അഗസ്റ്റിൻ വടക്കയിൽ ആറളം പഞ്ചായത്തംഗം, ജോർജ് ആലാംപള്ളി, ജെയ്സ് പുളിയാനിക്കാട്ടിൽ എന്നിവരും സന്ദർശകസംഘത്തിലുണ്ടായിരുന്നു.