ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1337736
Saturday, September 23, 2023 2:21 AM IST
കണ്ണൂർ: കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം, കയ്റോസ് കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന സജീവം ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. കയ്റോസ് ട്രെയിനിംഗ് ഹാളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ സ്കൂളുകളിലെ മുഖ്യധാപകർക്ക് വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനും ലഹരി ഉപയോഗിക്കുന്നവരെ എങ്ങിനെ തിരിച്ചറിയാം എന്നീ കാര്യങ്ങളിൽ ക്ലാസുകൾ നൽകി.
ഹൃദയരാം ഗ്രൂപ്പ് ഓഫ് കൗൺസലിംഗ് സെന്റർ പ്രോഗ്രാം കോ-ഓർഡിനേറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ എം.വി. നിഖിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ഡ്രീം പ്രോജക്ട് ഡയറക്ടർ ഫാ. സോജൻ പനച്ചിക്കൽ, കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, പ്രോജക്ട് മാനേജർ കെ.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.