വിമാനത്താവളം സ്ഥലമേറ്റെടുപ്പ്: മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
1338100
Monday, September 25, 2023 12:48 AM IST
മട്ടന്നൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളം റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽവേഗത്തിലാക്കാന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിനിധികളും ഭൂവുടമ-കർമസമിതി ഭാരവാഹികളും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
ഏറ്റെടുക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിഷയം ധനകാര്യ വകുപ്പിന്റെ മുന്നിലുണ്ടെന്നും അനുഭാവപൂര്‍വം കാര്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം എൻ.വി. ചന്ദ്രബാബു, കര്‍മസമിതി ഭാരവാഹികളായ പി.കെ. ചന്ദ്രൻ, കെ.പി. റിജു എന്നിവര്‍ പങ്കെടുത്തു.