പെരിങ്ങോം മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണം: കെഎസ്കെടിയു
1338108
Monday, September 25, 2023 12:56 AM IST
ചെറുപുഴ: പെരിങ്ങോം മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെഎസ്കെടിയു പെരിങ്ങോം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചെറുപുഴ കെ.എസ്. അമ്മുക്കുട്ടി നഗറിൽ നടന്ന സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. സി.പി. രവീന്ദ്രൻ, പി. ബാലകൃഷ്ണൻ, എം. ശ്രീധരൻ, എം. രാഘവൻ, കെ.ഡി. അഗസ്റ്റിൻ, ആർ.കെ. പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷേമ പെൻഷൻ 2500 രൂപയാക്കണമെന്ന് വാഗ്ദാനം നടപ്പിലാക്കുക, പാടിയോട്ടുചാൽ ആസ്ഥാന മായി റവന്യു വില്ലേജ് അനുവദിക്കുക, തൊഴിൽ സേനയ്ക്ക് മുഖ്യ പരിഗണന നൽകുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരവാഹികൾ: പി.വി. തമ്പാൻ-പ്രസിഡന്റ്, പി.വി. കുഞ്ഞിക്കണ്ണൻ, പി.വി. ശങ്കരൻ, കെ. സുധ-വൈസ് പ്രസിഡന്റുമാർ, പി. ബാലകൃഷ്ണൻ-സെക്രട്ടറി, സി.പി. രവീന്ദ്രൻ, കെ.വി. വിജയൻ, ആർ. രാധാമണി-ജോ. സെക്രട്ടറിമാർ.