മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് പോ​ലീ​സ് ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സ​ക്ക​രി​യ​യി​ൽ നി​ന്നാ​ണ് മി​ക്സ​ർ ഗ്രൈ​ൻ​ഡ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 999 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 59,52,234 രൂ​പ വി​ല​വ​രും. ഇ​ന്ന​ലെ രാ​വി​ലെ ദു​ബാ​യി​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു. ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ അ​ന്താ​രാ​ഷ്‌​ട്ര അ​റൈ​വ​ൽ ടെ​ർ​മി​നി​ലി​ന് പു​റ​ത്തു​വ​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ല​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.