മഹിളാ കോൺഗ്രസ് ബ്ലോക്ക് കൺവൻഷൻ
1338456
Tuesday, September 26, 2023 1:25 AM IST
ളളിക്കൽ: ലോക് സഭയിലും രാജ്യസഭയിലും പാസാക്കിയ സ്ത്രീ സംവരണ ബിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും യുപിഎ സർക്കാറാണ് അതിന് രൂപരേഖ നൽകിയതെന്നും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി. ഇരിക്കൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. കോമള അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, അത്തായി പത്മിനി, ശ്യാമള, കെപിസിസി അംഗങ്ങളായ ചാക്കോ പാലക്കലോടി, പി.സി ഷാജി, ലിസി ജോസഫ് ,ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ജോസഫ്, ജോസ് പൂമല, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിസമ്മ ബാബു, ജില്ലാ സെക്രട്ടറിമാരായ മേഴ്സി ജോസ്, ഷേർളി അലക്സാണ്ടർ,ടി.പി ജുനൈദ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: എൻഡിഎയിലെ ഘടകകക്ഷിയായ ജെഡിഎസിനെ ഇടതു മുന്നണിയിൽ സംരക്ഷിച്ചു നിർത്തുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ഇരിട്ടി കെഎസ്എസ്പിഎ ഹാളിൽ നടന്ന പരിപാടിക്ക് ഇരിട്ടി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്.എംഎൽഎ, ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ്, പി.എ.നസീർ, കെ.വേലായുധൻ, ലിസി ജോസഫ്, ഷിജി നടുപറമ്പിൽ, ഫിലോമിന കക്കാട്ടിൽ, മിനി വിശ്വനാഥൻ, സീമ സനോജ്, ജാൻസി , രജിത മാവില, ജാനകി കെ ചാവശേരി, എ.ലക്ഷ്മി, കെ.ബിന്ദു, കെ.വി.രാമചന്ദ്രൻ, മനോജ് കണ്ടത്തിൽ, മട്ടിണി വിജയൻ, ഷൈജൻ ജേക്കബ്ബ്, മൂര്യൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.