പേരാവൂരിൽ 11 റോഡുകളുടെ നവീകരണത്തിന് 85 ലക്ഷം
1338697
Wednesday, September 27, 2023 2:41 AM IST
ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിലെ 11 റോഡുകൾ വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി നവീകരിക്കുന്നതിന് 85 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. .
കീഴുര്ക്കുന്ന്-എടക്കാനം റോഡ് (ഇരിട്ടി നഗരസഭ) , അണുങ്ങോട് അത്തിപ്പാലം റോഡ് (കണിച്ചാര്‍ പഞ്ചായത്ത്), ഓടിച്ചുക്കുന്ന്-മുടയിരഞ്ഞി റോഡ് (അയ്യന്‍കുന്ന് പഞ്ചായത്ത്), ചുങ്കക്കുന്ന് - പൊട്ടൻതോട് കുറിച്യ കോളനി റോഡ് (കൊട്ടിയൂര്‍ പഞ്ചായത്ത്), ഇരിട്ടി നഗരസഭയിലെ നേതാജി - നീറ്റുകണ്ടി റോഡ് എന്നിവയക്ക് പത്തു ലക്ഷം വീതവും.
പാറക്കപ്പാറ - കരിക്കൻ മൂപ്പൻ പടിഞ്ഞാറേക്കര റോഡ് (അയ്യന്‍കുന്ന് പഞ്ചായത്ത്) , ചീങ്ങാകുണ്ടം - ഞണ്ടുങ്കണ്ണി റോഡ് (പായം പഞ്ചായത്ത്), ആറളം ഫാം - വെത്തിലചാൽ റോഡ് (ആറളം പഞ്ചായത്ത് ) , കല്ലേരി മല - ചെമ്പു കണ്ണി റോഡ് (മുഴക്കുന്ന് പഞ്ചായത്ത്) അഞ്ചു ലക്ഷം വീതവും .
കൊക്കകാവ് - എള്ളേഞ്ഞി എടത്തൊട്ടി റോഡിന് (മുഴക്കുന്ന് പഞ്ചായത്ത്) ഏഴു ലക്ഷവും കൂനിത്തല പൂവ്വത്തിൽ പാമ്പാളി റോഡ് ( പേരാവൂര്‍ പഞ്ചായത്ത്) എട്ടു ലക്ഷവുമാണ് അനുവദിച്ചത്.