ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ രണ്ടാം ഷിഫ്റ്റും സജ്ജം
1338698
Wednesday, September 27, 2023 2:41 AM IST
ഇരിട്ടി: താലൂക്ക് ആശുപത്രി ഡയാലിസീസ് സെന്ററിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി. കനിവ് കിഡ്നി പേഷ്യന്റ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടേയും സമീപ പഞ്ചായത്തുകളുടേയും ജീവകാരുണ്യ പ്രവർത്തകരുടേയും സഹായത്തോടെയാണ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് ഇന്നലെ പ്രവർത്തനം തുടങ്ങിയത്
ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസീസ് ചെയ്യാനുള്ള സംവിധാനമായി. രണ്ടാം ഷീഫ്റ്റ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നാലുവർഷത്തിനകം നിർധനരായ 11,867 രോഗികൾക്ക് ഡയാലിസിസ് സൗജന്യമായി നൽകി. ഇരിട്ടി നഗരസഭയ്ക്ക് പുറമെ ആറളം, അയ്യൻകുന്ന് , പായം , ഉളിക്കൽ , പടിയൂർ പഞ്ചായത്തുകളാണ് താലൂക്ക് ആശുപത്രി ഡയാലി സീസ് യൂണിറ്റിന്റെ പരിധിയിൽ വരുന്നത്.
നഗരസഭ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സോയ, എ.കെ രവീന്ദ്രൻ, കൗൺസിലർമാരായ വി. ശശി, കെ. നന്ദനൻ, ബിന്ദു, വെൽഫയർ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലൻ, അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, എ.കെ. ഹിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.