ലൈഫ്: ഇരിട്ടിയിൽ 70 വീടുകളുടെ താക്കോൽദാനം നാളെ
1338700
Wednesday, September 27, 2023 2:41 AM IST
ഇരിട്ടി: ലൈഫ് പാർപ്പിട പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 70 കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽദാനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സ്പീക്കർ എ.എൻ. ഷംസീർ കൈമാറും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
മുനിസിപ്പാലിറ്റികളിൽ നടപ്പാക്കുന്ന പിഎംഎവൈ(നഗരം) ലൈഫ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ മുൻപന്തിയിലെത്തിയ നഗരസഭയാണ് ഇരിട്ടിയെന്ന് ചെയർപേഴ്സൺ കെ. ശ്രീലത പറഞ്ഞു. ആദ്യഘട്ടത്തിൽ 380 വീടുകൾ ലൈഫിൽ പദ്ധതിയിൽ നിർമിച്ചു നൽകിയിരുന്നു. ഇത്തവണ 137 വീടുകളാണ് ലൈഫിൽ പദ്ധതിയിലുള്ളതെന്ന് അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, എ.കെ. രവീന്ദ്രൻ, വി.പി. അബ്ദുൾ റഷീദ്, വി. ശശി, എൻ.കെ. ഷൈജു എന്നിവരും പങ്കെടുത്തു.