തൊഴിൽമേള 29ന്
1338703
Wednesday, September 27, 2023 2:41 AM IST
കണ്ണൂർ: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഐടിഐകളിൽ നിന്നും വിദഗ്ധ പരിശീലനം പൂർത്തിയാക്കിയിറങ്ങുന്ന ഉദ്യോഗാർഥികൾക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള -സ്പെക്ട്രം 29ന് നടക്കും. കണ്ണൂർ ഗവ. ഐടിഐയിൽ രാവിലെ ഒൻപതിന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞവർഷം നടന്ന തൊഴിൽമേളയിൽ 51 കമ്പനികൾ പങ്കെടുക്കുകയും 531 പേർക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്തിരുന്നു. ഈ വർഷം വിദേശ കമ്പനികൾ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുളള 60 പ്രമുഖ കമ്പനികൾ പങ്കെടുക്കും.
നിലവിൽ 1432 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷനുമുണ്ടാകും. പത്രസമ്മേളനത്തിൽ ടി. മനോജ് കുമാർ, കെ.എൽ. സുധ, എ.പി. നൗഷാദ്, എൻ. ബാലകൃഷ്ണൻ, കെ.സി. വിജയകുമാർ പങ്കെടുത്തു.