കിളിയന്തറ സർവീസ് സഹകരണ ബാങ്ക് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ
1338705
Wednesday, September 27, 2023 2:41 AM IST
വള്ളിത്തോട്: കിളിയന്തറ സർവീസ് സഹകരണ ബാങ്ക് ആനപ്പന്തികവലയിലെ പ്രഭാത -സായാഹ്ന ശാഖയുടെ പുതിയ ഓഫിസ് കെട്ടിട ഉദ്ഘാടനവും റബർ പാൽ സംഭരണ ഗ്രേഡ് ഷീറ്റ് നിർമാണ യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. റിസ്ക് ഫണ്ട് ആനുകൂല്യ വിതരണം പായം പഞ്ചായത്തു പ്രസിഡന്റ് പി. രജനി യും നിക്ഷേപ സ്വീകരണം ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാറും സ്വിച്ച് ഓൺ കർമം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും നിർവഹിക്കും.
പത്രസമ്മേളനത്തിൽ എൻ.എം. രമേശൻ, എൻ. അശോകൻ, വി. മധു, സജി പി. മാത്യു, പി.കെ. സമീർ എന്നിവർ പങ്കെടുത്തു.