ഗവൺമെന്റ് കരാറുകാർ മാർച്ച് നടത്തി
1338706
Wednesday, September 27, 2023 2:46 AM IST
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും പൂര്‍ത്തീകരിച്ച പൊതുമരാമത്ത് പ്രവൃത്തികളുടെ തുക ഉടന്‍ അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവണ്മെന്റ് കരാറുകാര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി. ശശിധരന് അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ ട്രഷറികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി ലഭിക്കുന്നില്ല. ഒരു പ്രവൃത്തി ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വലിയ തോതില്‍ ഫൈന്‍ ഈടാക്കുന്നതിനാല്‍ എഗ്രിമെന്റ് കാലാവധിക്കുളളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറാകുന്നുണ്ട്.
അത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രവൃത്തി നിര്‍ത്തിവച്ച് സമരം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു. പി.എം. ഉണ്ണികൃഷ്ണന്, എ.വിജയന്, എന്‍.എം. സദാനന്ദന് എന്നിവർ പ്രസംഗിച്ചു.