ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വാർഷിക ജനറൽ ബോഡിയോഗം 29ന്
1338707
Wednesday, September 27, 2023 2:46 AM IST
ഇരിട്ടി: ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ജനറൽ ബോഡി യോഗം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഐക്കോക്ക് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകിവരുന്നതിനൊപ്പം ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണയാണ് വിപണിയിലെത്തിക്കുന്നത്. ഇപ്പോൾ കയറ്റുമതിയും ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ചെയർമാൻ ശ്രീകുമാർ കൂടത്തിൽ, ഫൗണ്ടർ ചെയർമാൻ ജോസഫ് നമ്പുടാകം , വൈസ് ചെയർമാൻ ജേക്കബ് വട്ടപ്പാറ, ഡയറക്ടർമാരായ ജോസ് പൂമല, വി.കെ. ജോസഫ്, ബിജു പാമ്പയ്ക്കൽ, റോയ് വെച്ചൂർ, സോമൻ കൂടത്തിൽ, കെ.സി. കാർത്യായനി ,പാനൂസ് ചീരമറ്റം, ജയിംസ് തുരുത്തിപ്പള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.