ജെഡിഎസിനെ നിലനിർത്തുന്നത് ബിജെപിയെ സന്തോഷിപ്പിക്കാൻ: ജെബി മേത്തർ എംപി
1338708
Wednesday, September 27, 2023 2:46 AM IST
മട്ടന്നൂർ: ബിജെപിയെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ജെഡിഎസിനെ പിണറായി വിജയൻ ഇടതുമുന്നണിയിലും മന്ത്രിസഭയിലും സംരക്ഷിച്ചു നിർത്തുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. ബ്ലോക്ക് തല മഹിളാ കോൺഗ്രസ് കൺവൻഷൻ മട്ടന്നൂർ കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.വി. ചഞ്ചലാക്ഷി അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, ശ്രീജ മഠത്തിൽ, പി.വി. ധനലക്ഷ്മി, എൻ.കെ.അനിത, പി.റീന, സി.പി. കമലാക്ഷി, ലളിത, എ.കെ. സുധാറാണി, വി.ആർ. ഭാസ്കരൻ, ഒ.കെ. പ്രസാദ്, സുരേഷ് മാവില, വി.കുഞ്ഞിരാമൻ, എ.കെ.രാജേഷ്, കെ.പ്രശാന്തൻ എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.