വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്നു
1338709
Wednesday, September 27, 2023 2:46 AM IST
കൂത്തുപറമ്പ്: നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട ജീവനക്കാരന്റെ സ്കൂട്ടർ മോഷണം പോയതായി പരാതി.
ഫ്രണ്ട്സ് ചിക്കൻ സ്റ്റാളിലെ ജീവനക്കാരൻ തലശേരി വടക്കുമ്പാട്ടെ എം.സജ്മീർ ഉപയോഗിക്കുന്ന സ്കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കാണാനില്ലാത്തത് ശ്രദ്ധയിൽപ്പെടുന്നത്.
സ്കൂട്ടറിൽ 15,700 രൂപയും സൂക്ഷിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സജാമീറിന്റെ സഹോദരി സമീറയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. കൂത്തുപറന്പ് പോലീസ് അന്വേഷണം ആരംഭിച്ചു.