ക​ണ്ണൂ​ര്‍: കാ​ന​റ ബാ​ങ്ക് സം​സ്ഥാ​ന ജേ​ര്‍​ണ​ലി​സ്റ്റ് വോ​ളി ലീ​ഗ്്‍ കി​രീ​ടം നേ​ടി​യ ക​ണ്ണൂ​ര്‍ പ്ര​സ്‌ക്ല​ബി​ന്‍റെ ക​ളി​ക്കാ​രെ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

പ്ര​സ്‌​ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി തോം​സ​ണ്‍ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജി ഉ​ല​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സെക്രട്ടറി കെ. ​വി​ജേ​ഷ്, പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത്, ക​മ​ല്‍കു​മാ​ര്‍ മ​ക്രേ​രി , സി. ​സു​നി​ല്‍​കു​മാ​ര്‍, ഷ​മീ​ര്‍ ഊ​ര്‍​പ്പ​ള്ളി, കെ ​പ്ര​മോ​ദ്, ശി​ല്പ നി​ഖി​ല്‍ എ​ന്നി​വ​ര്‍ പ്രവർത്തിച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​നി​ലേ​യും ടാ​സ്‌​ക് മ​ക്രേ​രി​യു​ടെ​യും ക​ളി​ക്കാ​രെ ആ​ദ​രി​ച്ചു.