തളിപ്പറന്പ് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരോത്സവം: ലോഗോ പ്രകാശനം ചെയ്തു
1338713
Wednesday, September 27, 2023 2:46 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ അഞ്ചു മുതൽ മാർച്ച് 31 വരെ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം-23ന്റെ ലോഗോ പ്രകാശനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി ദേവസ്യ മേച്ചേരി തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ് റിയാസിന് നല്കി പ്രകാശനം നിർവഹിച്ചു.
വ്യാപാരോത്സവ കാലയളവിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകയക്ക് ഉത്പന്നങ്ങൾ വാങ്ങുനന ഉപഭോക്താക്കൾക്ക് നൽകുന്ന സമ്മാനക്കൂപ്പണുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകും.
ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന ഏഴായിരത്തോളും സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആണ് തളിപ്പറമ്പില്‍ നടത്തുന്ന വ്യാപാരോത്സവമെന്ന് അസോസിയേഷന് ഭാരവാഹികൾ പറഞ്ഞു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.എ.മുനീര്‍ പദ്ധതി വിശദീകരണം നടത്തി. തളിപറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ജന.സെക്രട്ടറി വി.താജുദ്ദീന്,ട്രഷറര്‍ ടി.ജയരാജ് ,അഡ്വര്‍ടൈസിംഗ് പാര്‍ട്ണര്‍ അനസ് ആഡ്സ്റ്റാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ മുഖ്യ സ്പോണ്സര് ഇസ്കാന്‍ ജ്വല്ലറി, സഹ സ്പോണ്‍സര്‍മരായ ഷൂ ബീ ഡു ഫുട്വെയര് ആൻഡ് ബാഗ്സ്, സെഞ്ച്വറി ഫാഷന്‍ സിറ്റി, നിയര്‍ബി ഹൈപ്പര്‍ മാര്‍ക്കറ്റ്, കെ.എം പ്ലൈവുഡ് ആൻഡ് ഹാർഡ്വെയർ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു.