വഴിത്തർക്കവും സംഘട്ടനവും; 12 പേർക്കെതിരേ കേസ്
1338716
Wednesday, September 27, 2023 2:48 AM IST
ചെറുപുഴ: പ്രാപ്പോയിൽ ഈസ്റ്റിൽ വഴി തർക്കത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ നൽകിയ പരാതിയിൽ 12 ആളുകളുടെ പേരിൽ ചെറുപുഴ പൊലീസ് കേസെടുത്തു.
ഉഷാ ഷാജി നൽകിയ പരാതി ഏഴ് ആളുകളുടെ പേരിലും, പാലയ്ക്കാമണ്ണിൽ വിനോദിന്റെ ഭാര്യ റോമിയോ നൽകിയ പരാതിയിൽ അഞ്ചാളുകൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു വഴി തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്.