പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കണം
1338883
Thursday, September 28, 2023 12:50 AM IST
എടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പച്ചത്തേങ്ങാ സംഭരണം കര്‍ഷകരെ കളിയാക്കുന്ന തരത്തിലേക്ക് മാറിയെന്നും മാര്‍ക്കറ്റില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സംഭരണത്തിനായില്ലെന്നും കൈരളി നാളികേര കര്‍ഷക ഉല്പാദക ഫെഡറേഷന് യോഗം ആരോപിച്ചു. കൃഷിഭവനുകളിലൂടെയും നാളികേര കര്‍ഷക ഉല്പാദക സംഘങ്ങളിലൂടെയും 50 രൂപ വില നിശ്ചയിച്ച് നാളികേരം സംഭരിച്ച് രൊക്കം പണം നല്കുവാനുള്ള സംവിധാനമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
.
ഇരിട്ടി നാളികേര കമ്പനി ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതം മത്തായി മേയ്ക്കലിന് തുക കൈമാറി ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് പ്രസിഡന്റ് വി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോഷി കുഴിക്കൊമ്പില്‍, എം. ശശി, സുബാഷ് വള്ളോപ്പള്ളി, ടോമി കുടകശേരി, വി.എസ്. തോമസ്, ഇ.എസ്. ജോസഫ്, ജോസഫ് പുനമറ്റം, സി.കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.