നക്ഷത്ര ആമയെ കണ്ടെത്തി
1338886
Thursday, September 28, 2023 12:50 AM IST
ചക്കരക്കൽ: ചക്കരക്കൽ ടൗണിനു സമീപം നക്ഷത്ര ആമയെ കണ്ടെത്തി. കെ.കെ. ബാറിനടുത്തെ നിഷാദിന്റെ വീടിനു സമീപത്താണ് കഴിഞ്ഞദിവസം ആമയെ കണ്ടത്.
ചിന്നാർ വന്യജീവി സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഇവ വന്യജീവി നിയമപ്രകാരം സംരക്ഷിത പട്ടികയിലാണ്. വിൽക്കുന്നത് അന്താരാഷ്ട്ര കുറ്റകൃത്യമാണ്.
ആരെങ്കിലും രഹസ്യമായി വളർത്തിയതാകാമെന്നും അവിടെനിന്ന് വഴിതെറ്റി ഇവിടെ എത്തിയതാകാമെന്നുമാണ് കരുതുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകൻ എം.സി. സന്ദീപ് സ്ഥലത്തെത്തി ആമയെ കൊണ്ടുപോയി.