ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിത്തിളക്കവുമായി സ്മൃതി
1338899
Thursday, September 28, 2023 1:16 AM IST
ചിറ്റാരിക്കാല്‍: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 10 -ാമത് ലോക ഷിട്ടോ റിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശിനി സ്മൃതി കെ. ഷാജുവിന് വെള്ളി മെഡല്‍ത്തിളക്കം. 21 വയസില്‍ താഴെയുള്ള വനിതകളുടെ 65 കിലോ കുമിത്തെ വിഭാഗത്തിലാണ് സ്മൃതി വെള്ളിമെഡല്‍ നേടിയത്. ചൈനീസ് താരത്തിനാണ് സ്വര്‍ണമെഡല്‍.
ഇന്റര്‍നാഷണല്‍ കരാട്ടേ റഫറിയും ഇന്ത്യന്‍ ടീം കോച്ചുമായ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന്റെ മകളാണ് സ്മൃതി. ഷാജുവിനൊപ്പം നീലേശ്വരം ചാമ്പ്യന്‍സ് കരാട്ടെ അക്കാഡമിയിലെ മറ്റ് അഞ്ച് താരങ്ങളും ജക്കാര്‍ത്തയിലെത്തിയ 200 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു.കണ്ണൂര്‍ എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ സ്മൃതിയുടെ അമ്മ സിന്ധുവും കരാട്ടേ പരിശീലകയാണ്.
സഹോദരന് സൂരജും ലോക കരാട്ടേ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് ബ്ലാക്ക് ബെല്‍റ്റുകള്‍ നേടിയിട്ടുള്ള സ്മൃതി ചായ്യോത്ത് സ്കൂള്‍, കടുമേനി, ചെറുപുഴ, ചിറ്റാരിക്കാല്‍, കണ്ണിവയല്‍ എന്നിവിടങ്ങളില്‍ കരാട്ടേ പരിശീലകയായും പ്രവര്‍ത്തിക്കുന്നുണ്ട്.