തൂങ്ങിമരിച്ച നിലയിൽ
1338996
Thursday, September 28, 2023 10:21 PM IST
കണ്ണൂർ: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി സ്വദേശിയായ സൗരവി(30)നെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിദേശത്ത് ജോലി ചെയ്ത് വന്ന സൗരവ് ഒരാഴ്ച മുന്പാണ് നാട്ടിലെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.