കോടിയേരി ബാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം ഒക്ടോബർ ഒന്നിന്
1339115
Friday, September 29, 2023 12:48 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഒക്ടോബർ ഒന്നിന് നടക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. സ്മൃതിമണ്ഡപം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അനാച്ഛാദനം ചെയ്യും. ഇ.പി.ജയരാജന്, പി.കെ.ശ്രീമതി, കെ.കെ. ശൈലജ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി.ജയരാജന് എന്നിവര്‍ പ്രസംഗിക്കും.
വൈകുന്നേരം തലശേരിയില്‍ വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇ.പി.ജയരാജന്, കെ.കെ.ശൈലജ, എം.വി.ജയരാജന്, കാരായി രാജന് എന്നിവര്‍ പ്രസംഗിക്കും. തളിപ്പറമ്പില്‍ നടക്കുന്ന ബഹുജനറാലിയും വോളണ്ടിയര്‍ പരേഡും എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
പി.കെ. ശ്രീമതി, ടി.വി. രാജേഷ് എന്നിവര്‍ പ്രസംഗിക്കും. കോടിയേരി ബാലകൃഷ്ണന് ചരമവാർക്ഷിക ദിനമായ ഒന്നു മുതല്‍ സി.എച്ച്. കണാരന് ദിനമായ 20 വരെ "ചിരസ്മരണ' എന്ന പേരില്‍ തലശേരി ഏരിയയിലെ 13 ലോക്കലുകളിലും അനുസ്മരണസമ്മേളനവും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 17ന് വൈകുന്നേരം അഞ്ചിന് നവീകരിച്ച കോടിയേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസും കോടിയേരി സ്മാരക ഹാളും എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. സി.എച്ച്. കണാരന് ചരമദിനമായ 20ന് രാവിലെ പുന്നോലിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം തലശേരി പുതിയ ബസ്സ്റ്റാൻഡിൽ പൊതുസമ്മേളനവും ചേരുമെന്നും എം.വി. ജയരാജൻ പറഞ്ഞു.