വർഷങ്ങളായി ആദിവാസി കുടുംബങ്ങൾ ഇരുട്ടിൽ
1339116
Friday, September 29, 2023 12:48 AM IST
അടയ്ക്കാത്തോട്: ബില്ലടച്ചില്ലെന്ന് പറഞ്ഞ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതിനെ തുടർന്ന് വാളുമുക്ക് കോളനിയിലെ മൂന്ന് കുടുംബങ്ങൾ വർഷങ്ങളായി ഇരുട്ടിൽ.
വൈദ്യുത കണക്ഷൻ കിട്ടിയ സമയത്ത് പഞ്ചായത്താണ് ബില്ല് അടച്ചിരുന്നതെന്നും, ബില്ല് കുടിശികയായത് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവർ പറയുന്നത്. ബില്ല് കുടിശികയാണെന്ന് കാണിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഫ്യൂസ് ഊരിയതെന്നും കോളനിയിലെ മാധവി പറഞ്ഞു.
കുടിശിക ഉൾപ്പെടെ ഏഴായിരത്തിലധികം രൂപ അടക്കണമെന്നായിരുന്നു കെഎസ്ഇബി ജീവനക്കാർ പിന്നീട് മാധവിയോട് പറഞ്ഞത്. മറ്റ് രണ്ട് കുടുംബങ്ങള്‍ക്കും 6000ല്‍ അധികമാണ് അടയക്കേണ്ട തുക.
ആറ് മാസങ്ങൾക്ക് മുന്‍പ് വീട്ടിലെ മീറ്ററും കെഎസ്ഇബി ജീവനക്കാർ അഴിച്ചു കൊണ്ടുപോയതായും മാധവി പറഞ്ഞു. വൈദ്യുതി ഇല്ലാത്തതു കാരണം രാത്രികളിൽ മെഴുകുതിരിവെട്ടത്തിലാണ് മൂന്നു കുടുംബങ്ങളും കഴിയുന്നത്. ഇത്രയും വലിയ തുക കൂലിപ്പണിക്കാരായ തങ്ങൾക്ക് അടയക്കാൻ കഴിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.