സഹകാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണം: സ്പീക്കർ
1339118
Friday, September 29, 2023 12:49 AM IST
ഇരിട്ടി: സഹകരണ മേഖലയിൽ ചില ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്നും സഹകാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ. സഹകരണ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അരാജകത്വ പ്രവണതകൾ തടയാൻ പുതിയ സഹകരണ നിയമത്തിലൂടെ സാധ്യമാകുമെന്നും സ്പീക്കർ പറഞ്ഞു. ഇരിട്ടി കോ-ഓപറേറ്റിവ് എംപ്ലോയിസ് വെൽഫെയർ സൊസൈറ്റിയുടെ പയഞ്ചേരി മുക്കിലെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ട്രോംഗ് റൂം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും, സേഫ് ഡെപ്പോസിറ്റ് ലോക്കർ നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലതയും ഉദ്ഘാടനം ചെയ്തു.
സഹകരണ ഡെപ്യൂട്ടി ജോയിന്റ് രജിസ്ട്രാർ കെ. പ്രദോഷ് കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അനുമോദിച്ചു. കൂത്തുപറന്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. നഗരസഭ കൗൺസിലർ വി.പി. റഷീദ്, ബാബു ഇയ്യം ബോഡ്, പി. പ്രജിത്ത്, വി.പി. ബീന, കെ.വി. സക്കീർ ഹുസൈൻ, കെ. ശശീധരൻ, കെ.വി. പ്രജീഷ്, അനൂപ് ചന്ദ്രൻ, പി.പി. അശോകൻ, കെ. രാജൻ, ടി. അനിത, പി. സുനിൽകുമാർ, ഷാജി മാവില, സി.ജി. നാരായണൻ, വി. ബാബു എന്നിവർ പ്രസംഗിച്ചു.
കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ ആനപ്പന്തിക്കവല പ്രഭാത-സായാഹ്ന ശാഖാ കെട്ടിടടങ്ങളുടെ ഉദ്ഘാടനവും റബർപാൽ സംസ്ക്കരണ-ഗ്രേഡ് ഷീറ്റ് നിർമാണ യുണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നിർവഹിച്ചു.
കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, ബാങ്ക് പ്രസിഡന്റ് എൻ.എം. രമേശൻ, സെക്രട്ടറി എൻ. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹമീദ്, വാർഡ് അംഗം മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, ടോം മാത്യു, കെ.വി. സക്കീർ ഹുസൈൻ, ബാബുരാജ് പായം, അജയൻ പായം, എം.എസ്. അമർജിത്ത്, സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ ടി. ജയശ്രീ, സി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.