‘പ്രകൃതിയെ തേടി’ പൂർവ വിദ്യാർഥി ബാച്ച്
1339119
Friday, September 29, 2023 12:49 AM IST
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ 1982 എസ്എസ്എൽസി ബാച്ച് പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റ് കേന്ദ്രമായ ശശിപ്പാറ, അളകാപുരിവെള്ളച്ചാട്ടം, പശ്ചിമഘട്ട കേരള കർണാടക മലകൾ എന്നിവ കാണുന്നതിനായി മുപ്പതോളം കൂട്ടുകാർ യാത്ര നടത്തി.
യാത്രയ്ക്ക് ബാച്ചിന്റെ കൺവീനർ ജോൺ പൗവ്വത്തേൽ, മനു റോയി കാരകുന്നത്ത്, പവിത്രൻ തൂമ്പുങ്കൽ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.