പ്ലാസ്റ്റിക്കിനെ ചെറുക്കാൻ ഒറ്റക്കെട്ടായി വിദ്യാർഥികൾ
1339381
Saturday, September 30, 2023 1:32 AM IST
തടിക്കടവ്: സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത്, ജില്ല ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെ തടിക്കടവ് ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക് രഹിത ഗ്രാമത്തിനായി വിദ്യാർഥികൾ’ എന്ന ആപ്തവാക്യത്തോടെ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബേബി തറപ്പേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന വിഷയവതാരണം നടത്തി. മുഖ്യാധ്യാപിക പി.വി. നൈന, തങ്കമ്മ സണ്ണി, അൻസി സണ്ണി, പി. ജയശീലൻ, എൻ.വി. സജിത എന്നിവർ പ്രസംഗിച്ചു.