വിദ്യാർഥികൾ മൈത്രിഭവൻ സന്ദർശിച്ചു
1339391
Saturday, September 30, 2023 1:45 AM IST
എടൂർ: വയോജന ദിനാചരണത്തിന്റെ ഭാഗമായി എടൂർ സെന്റ് മേരീസ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ എടൂർ മൈത്രിഭവൻ സന്ദർശിച്ചു. വിദ്യാർഥികളിൽ നിന്ന് സ്വരൂപിച്ച പതിനായിരത്തോളം രൂപയുടെ അവശ്യവസ്തുക്കളുമായാണ് വിദ്യാർഥികൾ മൈത്രി ഭവനിലെത്തിയത്.
പോക്കറ്റ് മണിയിൽ നിന്ന് സ്വരൂപിച്ച തുകയും വിദ്യാർഥികൾ അഗതിമന്ദിരത്തിന് കൈമാറി. വിദ്യാർഥികളിൽ സാമൂഹ്യ ബോധവും സഹായ മനഃസ്ഥിതിയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ലിൻസി പി. സാം പറഞ്ഞു.
സന്നദ്ധ സംഘടനകളുടെ കോ-ഓർഡിനേറ്റർമാരായ ടി.എ. ബിനോയ് ജോസഫ്, സിൻസി, അധ്യാപകരായ ജോമി ജോസ്, ബേസിൽ ഏബ്രാഹം, ശ്രേയസ് പി. ജോൺ എന്നിവർ നേതൃത്വം നൽകി.