മാരക ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
1339395
Saturday, September 30, 2023 1:45 AM IST
കൂട്ടുപുഴ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽനിന്ന് കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്ന 30.128 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.
സംഭവത്തിൽ ഉളിയിൽ സ്വദേശി എം.കെ. ഗഫൂറി (44)നെ കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ അറസ്റ്റ് ചെയ്തു. എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇരിട്ടി, ഉളിയിൽ ഭാഗങ്ങളിൽ വില്പന നടത്തുന്നതിനുവേണ്ടി ബംഗളൂരുവിൽ നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്.
ഗ്രാമിന് 3000 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇവരുടെ പതിവെന്നും ഫോൺകോൾ ലിസ്റ്റുകളടക്കം പരിശോധിച്ചുവരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്ന് റാക്കറ്റിന് പിന്നിലെ കൂടുതൽ പ്രതികളെ തേടിവരുന്നതായും എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽരാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി.ഷിബു, എ.അസീസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ഖാലിദ് , സി. പങ്കജാക്ഷൻ,
സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ.ഷാൻ, കെ.സരിൻരാജ്, കെ.വി.സന്തോഷ്, എക്സ ഡ്രൈവർ എം. സോൾദേവ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.