മാർ ജോർജ് വലിയമറ്റം പ്രേഷിത അവാർഡ് ആഗസ്തി വരിക്കാനിക്കലിന്
1339396
Saturday, September 30, 2023 1:45 AM IST
തലശേരി: തലശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ് ഏർപ്പെടുത്തിയ 2023-24 വർഷത്തെ മാർ ജോർജ് വലിയമറ്റം പ്രേഷിത അവാർഡ് കൂട്ടുപുഴ സ്നേഹഭവൻ ഡയറക്ടർ ആഗസ്തി വരിക്കാനിക്കലിന്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്മായർക്കുള്ളതാണ് അവാർഡ്.
ജീവകാരുണ്യ പ്രവർത്തനരംഗത്തു 26വർഷമായി പ്രവർത്തിക്കുന്ന ആഗസ്തി വരിക്കാനിക്കൽ കൂട്ടുപുഴ സ്നേഹഭവനുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന വ്യക്തിയാണ്. വഴിയോരങ്ങളിൽ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവരുൾപ്പെടെയുള്ളവരെ കണ്ടെത്തി സംരക്ഷിച്ചുപോരുന്ന കൂട്ടുപുഴയിലെ സ്നേഹഭവൻ അറയങ്ങാട് സെന്റ് സ്റ്റീഫൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നെല്ലിക്കാംപൊയിൽ സ്വദേശിയാണ് ആഗസ്തി. അന്നക്കുട്ടിയാണ് ഭാര്യ. സിജി, ബിന്ദു, വിജി, വിജേഷ് എന്നിവർ മക്കളാണ്.