നാളികേരത്തിന് തറവില പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പാക്കണം: ഐക്കോക്ക്
1339681
Sunday, October 1, 2023 6:57 AM IST
ഇരിട്ടി: വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകരുടെ രക്ഷയ്ക്ക് നാളികേരത്തിന് കുറഞ്ഞത് 60 രൂപ താങ്ങുവില പ്രഖ്യാപിച്ച് വില സ്ഥിരത ഉറപ്പുവരുത്തണമെന്ന് ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (ഐക്കോക്ക്) വാർഷിക ജനറൽ ബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫൗണ്ടർ ചെയർമാൻ ജോസഫ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. കൂടത്തിൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കമ്പനിയുടെ പ്രധാന ഉത്പന്നമായ ഐക്കോക്ക് വെളിച്ചെണ്ണയുടെ വിദേശത്തേയ്ക്കുള്ള ആദ്യ ഓർഡർ നൽകിയ ലോയൽ എൻറർപ്രൈസസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സെബാസ്റ്റ്യനെ ആദരിച്ചു. ഡയറക്ടർമാരായ ജോസ് പൂമല, ജയിംസ് തുരുത്തിപള്ളി, വി.കെ. ജോസഫ്, ബിജു പാമ്പയക്കൽ,റോയ് വെച്ചൂർ ,കെ.സി..കാർത്യായനി,പാനൂസ് ചീരമറ്റം, സോമൻ കൂടത്തിൽ, ജേക്കബ് വട്ടപ്പാറ, കന്പനി സിഇഒ തോമസ് തോമസ് എന്നിവർ പ്രസംഗിച്ചു.