രാജ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് അനിവാര്യം: കെ.സുധാകരൻ
1339683
Sunday, October 1, 2023 6:57 AM IST
തൊണ്ടിയിൽ: ഇന്ത്യയുടെ നിലനിൽപ്പിന് കോൺഗ്രസ് അനിവാര്യമായ ഘടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രാജീവ് ഭവൻ എന്ന പേരിൽ തൊണ്ടിയിൽ നിർമിച്ച കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തനിക്കും കുടുംബത്തിനും വേണ്ടി മാത്രം സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഴിമതിയല്ലാത്ത മറ്റൊന്നും കേരളത്തിൽ നടക്കുന്നില്ലെന്നും കെ.സുധാകരൻ ആരോപിച്ചു. ഓഫീസിലെ ഉമ്മൻചാണ്ടി സ്മാരക ഹാൾ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി സണ്ണി സിറിയക് പൊട്ടുങ്കൽ അധ്യക്ഷത വഹിച്ചു സണ്ണി ജോസഫ് എംഎൽഎ, ലിസി ജോസഫ്, ബൈജു വർഗീസ്, പിസി രാമകൃഷ്ണൻ ,ജൂബിലി ചാക്കോ, രാജു ജോസഫ്, എന്നിവർ പ്രസംഗിച്ചു.