ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലൂ​ടെ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ തെ​രു​വ് നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. ക​ണ്ണൂ​ർ രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​ലെ പ്രി​ന്‍റിം​ഗ് പ്ര​സ് ജീ​വ​ന​ക്കാ​ര​ൻ വാ​ജി​ദി(34)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജോ​ലി ക​ഴി​ഞ്ഞ് ത​ന്‍റെ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​നി​ടെ ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് നാ​യ​ക്കൂ​ട്ടം സൈ​ക്കി​ളി​നെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച ര​ണ്ടോ​ടെയാണ് സം​ഭ​വം.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നിലെ പോ​ലീ​സു​കാ​ർ തെ​രു​വ് നാ​യ​ക​ളെ തു​ര​ത്തി ബോ​ധി​മി​ല്ലാ​തെ കി​ട​ന്നിരുന്നയു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.