നാടെങ്ങും ശുചീകരണയജ്ഞം
1339890
Monday, October 2, 2023 1:22 AM IST
ഇരിട്ടി: സ്വച്ഛത ഹി സേവ ക്യാന്പയിനിന്റെ ഭാഗമായുള്ള ശുചീകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പങ്കാളികളായി. ഇന്ന് ഗാന്ധിജയന്തി ദിനത്തിലും ശുചീകരണം തുടരും. ചൈതന്യ കോളജ് പരിസരത്തെ ശുചികരണ പരിപാടി വാർഡ് കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ഹെൽത് സൂപ്രണ്ട് രാജീവൻ വെള്ളൂർ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടി.പ്രസാദ്, പി.വി. പ്രേമവല്ലി, വി.കെ. അനിത, എൻ. എം. രത്നാകരൻ, സി.എം. പ്രേമി, എം. രാമചന്ദ്രൻ, അസൈനാർ എന്നിവർ നേതൃത്വം നൽകി. പായം ഗ്രാമപഞ്ചായത്ത് എല്ലാം വാർഡിലും ശുചീകരണം നടത്തി. സ്കൂളുകളിൽ ശുചിത്വ പ്രതിജ്ഞ എടുത്തു. ക്ലബുകൾ വായനശാലകൾ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കാളികളായി.
പെരുമ്പറമ്പ് സ്കൂൾ പരിസരം ശുചീകരിച്ച് ചെടികൾ നട്ടു പിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റഇ ചെയർപേഴ്സൺ പി.എൻ. ജെസ്സി അധ്യക്ഷത വഹിച്ചു.
സേവാഭാരതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ കീഴൂർ - എടക്കാനം റോഡിൽ കീഴൂർ മുതൽ അമ്പലം കവലവരെയുള്ള റോഡിനിരുവശവും ശുചികരിച്ചു. കീഴൂരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാങ്ങാട്ടുപറന്പ്: എംവിആര്‍ സ്നേക്ക് പാര്‍ക്കും നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും (നിഫ്റ്റ്) സംയുക്തമായി സ്വച്ഛതാ ഹി സേവ കാമ്പയിന് നടത്തി. 'ക്ലീന്‍ സൂ ഹെല്‍ത്തി സൂ' എന്ന ആപ്തവാക്യവുമായി സ്നേക്ക് പാർക്കിൽ നടത്തിയ ശുചിത്വ കാമ്പയിനില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഡയറക്ടര്‍ കേണല്‍. എംവിആര്‍ സ്നേക്ക് പാര്‍ക്ക് ആന്‍ഡ് സൂ ഡയറക്ടര്‍ പ്രഫ. ഇ. കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു.
അഖില്‍ കുമാര്‍ ഖുല്ശ്രേഷ്ഠ വിശിഷ്ടാതിഥിയായിരുന്നു. നിഫ്റ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.എം. ഭാസ്കരന്, കാമ്പസ് അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍ ഡോ. നിശാന്ത് ശര്‍മ, സൂ വെറ്ററിനറി ഓഫീസര്‍ ഡോ. മുഹമ്മദ് റമീസ് എന്നിവര്‍ പ്രസംഗിച്ചു. നിഫ്റ്റ് അധ്യാപകര്‍, വിദ്യാർഥികൾ, ജീവനക്കാര്‍, സൂ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സൂ പരിസരം ശുചീകരിച്ചു. നിഫ്റ്റ് അധ്യാപകരായ ഷാന്ഗ്രല്ല, ഡോ. ഓം സൂര്യ എന്നിവര്‍ ശുചിത്വ പരിപാടിക്ക് നേതൃത്വം നല്കി. എംവിആര്‍ സ്നേക്ക് പാര്‍ക്ക് ആന്‍ഡ് സൂ 'സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സോണ്‍' ആയി പ്രഖ്യാപനം നടത്തി.
ചെറുപുഴ: പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിന്റെയും പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം ശുചീകരിച്ചു. ശുചീകരണയജ്ഞത്തിൽ സിആർപിഎഫിന്റെ നൂറിലധികം ജവന്മാരും സ്കൂൾ സ്റ്റാഫും പിടിഎ അംഗങ്ങളും എസ്പിസി കുട്ടികളും പങ്കെടുത്തു.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി കമാൻഡന്റ് ഡൊമിനിക് മുക്കുഴി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക എ.കെ. രജീന, സോണിയ ജോസഫ്, പിടിഎ പ്രസിഡന്റ് കെ. രാജൻ, കെ.കെ.വി. സുധീർ ബാബു, സിആർപിഎഫ് ഇൻസ്പെക്ടർ കെ.പി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സിആർപിഎഫ് ഡിഐജി പി.പി. പോളിയുടെ നിർദേശാനുസരണമാണ് ശുചീകരണയത്നം നടത്തിയത്.
പാടിയോട്ടുചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂണിറ്റ്, പാടിയോട്ടുചാൽ ലയൺസ് ക്ലബ്, ഹരിത കർമസേന, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാടിയോട്ടുചാൽ ടൗണും ഗവ. ആയുർവേദ ആശുപത്രി പരിസരവും ശുചീകരിച്ചു. പഞ്ചായത്തംഗം പുഷ്പ മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാൽ യൂണിറ്റ് ട്രഷറർ ശശിധരൻ ക്വാളിറ്റി, പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് കൊങ്ങോല എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: കെസിവൈഎം മേരിഗിരി ഫൊറോന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പടവ് ടൗൺ, ബസ് സ്റ്റാൻഡ്, മൃഗാശുപത്രി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനത്തിൽ 75 ഓളം യുവതി യുവാക്കൾ പങ്കെടുത്തു. ഫൊറോന ആനിമേറ്റർ സിസ്റ്റർ പൗളിൻ, പെരുമ്പടവ് യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ബില്‍സി റാഫേൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സോണിയ, മുൻ രൂപത വൈസ് പ്രസിഡന്റ് റിജു മാത്യു, ഫൊറോന പ്രസിഡന്റ് ആൽബിൻ ബിനു, രൂപത ഓഡിറ്റർ ജിബിൻ ജൂൺ എന്നിവർ നേതൃത്വം നൽകി.
പെരുമ്പടവ്: സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ആലക്കാട് പിഎച്ച്സിയിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ എ.പി. അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജേഷ് ശ്രീവിജയ്, ജെപിഎച്ച്എൻ ടി. സുമയ്യ, നഴ്സിംഗ് ഓഫീസർ സി.സി. ഷീന, എംഎൽഎസ്പി രജിന, ഗീതു, ഫാർമസിസ്റ്റ് രാജേഷ്, ക്ലർക്ക് ഷെമി സെബാസ്റ്റ്യൻ, ജീവനക്കാരായ ചന്ദ്രൻ, ശ്രീജ, മുരളീധരൻ, ആശാപ്രവർത്തകരായ ലക്ഷ്മി, സതി, രുഗ്മിണി, ലതിക, ജയശ്രീ, ഷീജ എന്നിവരും പങ്കെടുത്തു.
മട്ടന്നൂർ: ഇന്ത്യൻ സ്വച്ഛത ലീഗിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മട്ടന്നൂർ ലോക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ലീനിംഗ് ഡ്രൈവ്, ശുചിത്വ ബോധവത്കരണം, ശുചിത്വ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു.
പരിയാരം: സ്വച്ഛതാ ഹീ സേവ കാമ്പയിനിന്റെ ഭാഗമായി ആലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. എ.പി.അനീഷ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരായ ശ്രീജേഷ് ശ്രീവിജയ് , സുമയ്യ ,സി.സി.ഷീന, രജിന,ഗീതു, രാജേഷ്, ഷെമി സെബാസ്റ്റ്യൻ,ചന്ദ്രൻ ,ശ്രീജ, മുരളീധരൻ ,ആശാപ്രവർത്തകരായ ലക്ഷ്മി,സതി, രുഗ്മിണി, ലതിക , ജയശ്രീ , ഷീജ എന്നിവർ പങ്കെടുത്തു.
ചപ്പാരപ്പടവ്: സ്വച്ഛതാ ഹിസേവാ പരിപാടിയുടെ ഭാഗമായി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു ദിവസം ഒറ്റ മണിക്കൂർ ശുചിത്വപരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പടപ്പേങ്ങാട് നടന്നു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.നസീറ,വി വി നാരായണൻ,കെ.വി. ശ്രീകുമാർ, പി ലീല ,സണ്ണി പോത്തനാംതടത്തിൽ,എ.എൻ വിനോദ്, മനോജ് നമ്പാടത്ത്, സി.വി ഉണ്ണികൃഷ്ണൻ ,കെ.വി ജനാർദ്ദനൻ,ടി. രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ: കോർപറേഷൻ മാലിന്യ വിമുക്ത നവ കേരളം സ്വച്ചത ഹി സേവ പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ശുചീകരണം നടത്തി. ടെമ്പിൾ ഡിവിഷനിൽ ഗാന്ധിസ്ക്വയർ പരിസരത്ത് നടന്ന ശുചീകരണം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കോർപ്പറേഷന്റെ 55 വാർഡുകളിലും ശുചീകരണത്തിന് ഡെപ്യൂട്ടി മേയർ കെ. ഷബീന , സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ,റസിഡന്റ് അസോസിയേഷൻ, പൊതു ജനങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.