കുടിവെള്ള കന്പനിക്കെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ചു
1339895
Monday, October 2, 2023 1:22 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പടപ്പേങ്ങാട് ചോരണപൊയിലിൽ ആരംഭിക്കാൻ പോകുന്ന കുടിവെള്ള നിർമാണ സ്ഥാപനത്തിനെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
കന്പനി പ്രവർത്തനമാരംഭിച്ചാൽ ഇപ്പോൾ തന്നെ കുടിവെള്ള പ്രശ്നം നേരിടുന്ന പടപ്പേങ്ങാട് ബാലേശുഗിരി മേഖലയിൽ വെള്ളം ലഭിക്കാതാവുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കമ്മിറ്റീ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗങ്ങൾ ആയ ഫസീല ഷംസീർ, നസീറ, മുൻ മെംബർ എ.എൻ വിനോദ് , ടി.ജെ.സേവ്യർ , സി.വി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ജിജോ കണംകൊന്പിൽ ചെയർമാനായും കെ.വി.ശ്രീകുമാർ കൺവീനറായും കർമസമിതി രൂപീകരിച്ചു.എ.എൻ. വിനോജ്, സക്കറിയ എന്നിവർ വൈസ് ചെയർമാൻമാരും. വി.വി. നാരായണൻ കെ. പ്രഭാകരൻ എന്നിവർ ജോയിന്് കൺവീനർമാരുമാണ്.