വയോധികൻ മരിച്ച നിലയിൽ
1373300
Saturday, November 25, 2023 10:12 PM IST
കൂത്തുപറമ്പ്: ശങ്കരനെല്ലൂർ വെള്ളപ്പന്തലിൽ വയോധികനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെള്ളപ്പന്തൽ പുത്തൻപറമ്പത്ത് വീട്ടിൽ പാല രാജൻ (68) ആണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.