കുറ്റിപ്പുഴയിൽ വിസിബിക്ക് 80 ലക്ഷം അനുവദിച്ചു
1373616
Sunday, November 26, 2023 8:27 AM IST
കരുവഞ്ചാൽ: ആലക്കോട് പുഴയ്ക്ക് കുറ്റിപ്പുഴയിൽ വിസിബി നിർമിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കേരളാ കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, ജില്ലാ ജനറൽ സെക്രട്ടറി സി.ജെ. ജോൺ എന്നിവരെ അറിയിച്ചു.
ചെക്ക് ഡാം യാഥാർഥ്യം ആകുന്നതോടെ കുറ്റിപ്പുഴ, കൊട്ടയാട് പ്രദേശങ്ങളിലെ നൂറ് കണക്കിന് ഏക്കർ സ്ഥലത്ത് കൃഷി അഭിവൃത്തിപ്പെടുത്തുന്നതിനും ഈ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനും ഒരു പരിധിവരെ സഹായകരമാകും. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി കുറ്റിപ്പുഴ നിവാസികളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഈ ചെക്ക്ഡാം. ചെക്ക്ഡാം നിർമിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം ചപ്പാരപ്പടവ്, ആലക്കോട് മണ്ഡലം കമ്മറ്റികൾ ജലവിഭവ മന്ത്രിക്ക് നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.