പോക്സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
1373618
Sunday, November 26, 2023 8:27 AM IST
തലശേരി: വൈകല്യമുള്ള 13 വയസുകാരിയെ യോഗ ചെയ്ത് അസുഖം മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.
പിണറായി കോളാട് സ്വദേശി ടി. സത്യനെ (53) യാണ് തലശേരി അതിവേഗ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധിക തടവ് അനുഭവിക്കണം. പിണറായി എസ്ഐ ആയിരുന്ന കെ.വി. ഉമേഷാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ബാസുരി ഹാജരായി.