പെൻഷനേഴ്സ് അസോസിയേഷൻ പായം മണ്ഡലം സമ്മേളനം
1373620
Sunday, November 26, 2023 8:27 AM IST
ഇരിട്ടി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പായം മണ്ഡലം വാർഷിക സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. നാരായണൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
80 വയസ് കഴിഞ്ഞവരെ വി.വി.സി. നമ്പ്യാർ ആദരിച്ചു. പുതിയ അംഗങ്ങൾക്കുളള വരവേൽപ് കുഞ്ഞന്തൻ നിർവഹിച്ചു. സംഘടനാ പ്രവർത്തനങ്ങൾ നിയോജക മണ്ഡലം സെക്രട്ടറി പി.ടി. വർക്കി വിശദീകരിച്ചു.
കെ.രാമചന്ദ്രൻ, കുര്യൻ ദേവസ്യ, ഫിലോമിന കക്കട്ടിൽ, നാരായണൻ കോയിറ്റി, ജാൻസി തോമസ്, കെ. തമ്പാൻ, പി.വി. അന്നമ്മ, ജോസ് സൈമൺ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.