മെഡിക്കൽ ക്യാമ്പ് നടത്തി
1373623
Sunday, November 26, 2023 8:27 AM IST
ഇരിട്ടി: നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ഓർത്തോ സർജൻ ഡോ. ദിനേശൻ, വള്ളിത്തോട് പിഎച്ച്സിയിലെ ഇഎൻടി ഡോ. നിറ്റു ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഇലക്ട്രോണിക്ക് വീൽചെയർ, സാധാരണ വീൽചെയർ, വാക്കർ, ശ്രവണ സഹായി എന്നിവയാണ് ഇത്തവണ നഗരസഭ വിതരണം ചെയ്യുന്നത്.