പ്രതിഷേധ സായാഹ്ന സദസ്
1373625
Sunday, November 26, 2023 8:27 AM IST
വീർപ്പാട്: ആറളം വില്ലേജിലെ വീർപ്പാട് മേഖലയിൽ ഡിജിറ്റൽ റീ സർവേയുടെ പേരിൽ 41 ഓളം പാവപ്പെട്ട കുടുംബങ്ങളുടെ കൈവശഭൂമി പുറമ്പോക്ക് ഭൂമിയാക്കി മാറ്റി സർവേ കല്ലുകൾ സ്ഥാപിക്കുകയും, കുടിയിറക്കാൻ നീക്കം നടത്തുകയും ചെയ്യുന്നതിനെതിരേ കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്ന സദസ് സംഘടിപ്പിച്ചു.
കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വി.ടി. തോമസ്, ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, സാജു യോമസ്, സുരേന്ദ്രൻ പാറക്കൂത്താഴത്ത്, ജിനചന്ദ്രൻ, ഷിജി നടുപറമ്പിൽ, ടി.എൻ. കുട്ടപ്പൻ, ലില്ലി മുരിയംകരി, ബിബിൻസൺ, അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.