കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റ് നാളെ മുതൽ
1373628
Sunday, November 26, 2023 8:27 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ "കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റ്'സംഘടിപ്പിക്കുന്നു. 27,28,29 തിയതികളിലായി താവക്കര കാന്പസിലാണ് സാഹിത്യോത്സവം. 27 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കഥാകൃത്ത് ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. വി. ശിവദാസൻ എംപി, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. മൂന്ന് വേദികളിലായി ആയിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയി ച്ചു.
29 ന് വൈകുന്നേരം 4.30 ന് സമാപന സമ്മേളനത്തിൽ തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ മുഖ്യാതിഥിയാകും. 75 സെക്ഷനുകളിലായി വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ.രാജൻ ഗുരുക്കൾ, സുനിൽ പി.ഇളയിടം, സുഭാഷ് ചന്ദ്രൻ, ഷീല ടോമി, എസ്. ഹരീഷ്, അംബികാസുതൻ മാങ്ങാട്, എം.വി. നാരായണൻ, കെ.എം.ഷീബ, സി.രവീന്ദ്രനാഥ്, വിനോയ് തോമസ്, രാഘവൻ പയ്യനാട്, ഇ.പി. രാജഗോപാലൻ, സജിത മഠത്തിൽ, വിജയരാജ മല്ലിക, കെ.എൻ.ഗണേഷ് എന്നിവർ ക്ലാസെടുക്കും.