മധ്യവയസ്കൻ തൂങ്ങി മരിച്ചനിലയിൽ
1374767
Thursday, November 30, 2023 10:25 PM IST
പട്ടുവം: മധ്യവയസ്കനെ ഭാര്യ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെളിച്ചാങ്കീൽ പൂമാലക്കാവിന് സമീപത്തെ കൊയ്യാൽ കൃഷ്ണൻ (50) നെയാണ് ചുടല മുക്കുന്നിലെ ഭാര്യയുടെ വീടിന്റെ പിറകു വശത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ചെത്തു തൊഴിലാളിയായ കൃഷ്ണന് കുറച്ച് വർഷങ്ങൾക്ക് മുന്പ് തെങ്ങിൽനിന്ന് വീണ് പരിക്കേറ്റിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് കാലമായി ജോലി എടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ: സുഷമ, മക്കൾ ആരുഷ്, അനുഷ് (ഇരുവരും അക്കിപ്പറമ്പ് യുപി സ്കൂൾ വിദ്യാർഥികൾ).