ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1374985
Friday, December 1, 2023 8:25 AM IST
കൂത്തുപറമ്പ്: കണ്ണവം ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ തീ അണച്ചതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
കോളയാട് ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ചെണ്ടയാട് സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്. കാറിന്റെ ബോണറ്റിനകത്തു നിന്നും പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരാണ് തീ അണച്ചത്. വിവരമറിഞ്ഞ് കണ്ണവം പോലീസും കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.