പഠനോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും നൽകി
1374986
Friday, December 1, 2023 8:25 AM IST
ചെറുപുഴ: കെസിവൈഎം ചെറുപുഴ മേഖലയുടെ ശിശുദിനാഘോഷം പുളിങ്ങോം ജ്യോതി ബാലികാ ഭവനിൽ നടന്നു. മേഖല ഡയറക്ടർ ഫാ. വർഗീസ് വെട്ടിയാനിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം ചെറുപുഴ ഫൊറോന പ്രസിഡന്റ് അഖിൽ നെല്ലിക്കൽ അധ്യക്ഷത വഹിച്ചു.
മേഖലാ ജനറൽ സെക്രട്ടറി അഖിൽ ചൂരനോലിൽ, വൈസ് പ്രസിഡന്റ് സോന സി. ജോജി, മദർ സുപ്പീരിയർ സിസ്റ്റർ ലിസ മരിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാലികാഭവനിലെ കുട്ടികളും കെസിവൈഎം പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങളും ഭക്ഷണ വസ്തുക്കളും സിസ്റ്റർ ലിസി മരിയക്ക് കൈമാറുകയും ചെയ്തു.