വായാട്ടുപറമ്പ് ജീപ്പു മറിഞ്ഞ് ആറു വിദ്യാർഥികൾക്ക് പരിക്കേറ്റു
1374988
Friday, December 1, 2023 8:25 AM IST
വായാട്ടുപറമ്പ്: സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ചി ജീപ്പ് മറിഞ്ഞ് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.45 നായിരുന്നു സംഭവം. കുട്ടികളെ കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല. അഗസ്റ്റ്യൻ ജോസഫ് മണ്ടളം, അലക്സ് റോയി താവുകുന്ന് കവല, എം. അദ്വൈത് താവുകുന്ന് കവല, ആൽബിൻ പ്രിൻസ് , വിഷ്ണു ദേവ് ചുഴലി, മുഹമ്മദ് അസ്ലം നടുവിൽ എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.